കൊട്ടാരക്കര: പുരോഗമന ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക മാതൃഭാഷ ദിനാഘോഷം ഡോ.കെ.വത്സലാമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഡി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കവി അരുൺകുമാർ അന്നൂർ മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് പൈങ്ങാടൻ, ബിനു അമ്പലപ്പുറം, എം.സൈനുലാബ്ദീൻ, ജോർജ് ബേബി, കെ.മോഹനൻ പിള്ള, എം.ജി.അനിയൻ കുഞ്ഞ്, ഷൈലജ സലീം, രാധാകൃഷ്ണ പിള്ള, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.