കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നഗരസഭ കെട്ടിട സമുച്ചയം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് കോടതിയെ സമീപിച്ചു. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഒ.രാജൻ, കണ്ണാട്ട് വേണുഗോപാൽ എന്നിവരാണ് കൊട്ടാരക്കര കോടതിയിൽ ഹർജി നൽകിയത്. റവന്യൂ പുറമ്പോക്ക് ഭൂമി നഗരസഭയുടേതാക്കാൻ വ്യാജ രേഖകൾ ചമച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. നേരത്തെ ബി.ജെ.പിയും ഇതേ വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നു. കേസിലെ വാദം മാർച്ച് 3ന് കേൾക്കാനായി മാറ്റിയിരുന്നു.