കൊട്ടാരക്കര: കൊട്ടാരക്കര എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അമ്പലപ്പുറത്ത് നിന്ന് 140 ലിറ്റർ കോട പിടികൂടി. അമ്പലപ്പുറം നരിക്കുഴി ഏലായ്ക്ക് സമീപത്തായിട്ടാണ് കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കോട കണ്ടെത്തിയത്. 35 ലിറ്ററിന്റെ നാല് കന്നാസുകളിലായിട്ടാണ് കോട സൂക്ഷിച്ചിരുന്നത്. പ്രിവന്റീവ് ഓഫീസർ പ്രശാന്ത് മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.