
ചവറ: ശൂരനാട് തെക്ക് ഏഴുകണ്ടത്തിൽ വീട്ടിൽ കരുനാഗപ്പള്ളി റിട്ട. ജോയിന്റ് ആർ.ടി.ഒ, എ.വി. രവീന്ദ്രന്റെ ഭാര്യ ചവറ കമലദളത്തിൽ എൽ. കമലമ്മ (63, റിട്ട. ജോയിന്റ് ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന മുൻ ട്രഷററായിരുന്നു. നിലവിൽ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരുകയായിരുന്നു. സി.പി.ഐ ചവറ ലോക്കൽ കമ്മിറ്റി അംഗമായും മഹിളാസംഘം ചവറ മണ്ഡലം വൈസ് പ്രസിഡന്റായും, എം.എൻ ലൈബ്രറി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ആർ ദേവി, കെ.ആർ. ശംഭു. മരുമകൻ: ഒ. സുനിൽകുമാർ. സഞ്ചയനം 28ന് രാവിലെ 8ന്.