കൊല്ലം: വാടകവീട്ടിൽ വീട്ടുസാധനങ്ങൾ ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ മർദ്ദിച്ച രണ്ടുപേരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർ വഞ്ചിമുക്ക് റംസി മൻസിലിൽ നിയാസ് (32), മയ്യനാട് മനുഭവനിൽ മനു(40) എന്നിവരാണ് പിടിയിലായത്. ആമക്കോട് സുനിലിനെയാണ് ഇവർ ഞായറാഴ്ച വൈകിട്ട് ആറേമുക്കാലോടെ മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.