കൊട്ടാരക്കര: ഇഞ്ചക്കാട് മഠത്തിൽക്കാവ് ഭദ്രകാളീ ദേവീക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേജ് സമർപ്പിച്ചു. ആറ്റൂർപണയിൽ പ്രസന്നകുമാരിയുടെ സ്മരണാർഥമാണ് സ്റ്റേജ് നിർമ്മിച്ചത്. സുരേന്ദ്രൻ പിള്ള സമർപ്പണം നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി.ജി.രഘുനാഥ്, സെക്രട്ടറി എം.പി.മഹേഷ് എന്നിവർ സംസാരിച്ചു.