കൊട്ടാരക്കര: വെണ്ടാർ ദേവീക്ഷേത്രത്തിലെ ചോതി ഉത്സവം ഇന്ന് നടക്കും. രാവിലെ 9ന് ആറാട്ട് ബലി, തൃക്കൊടിയിറക്ക്, ആറാട്ട് ഘോഷയാത്ര, ആറാട്ട്, രാത്രി 7ന് കുത്തിയോട്ടപ്പാട്ടും ചുവടും. ചെട്ടികുളങ്ങര ജനനി കുത്തിയോട്ട കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ഉത്സവത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രതിഭകളെ ഇന്നലെ ആദരിച്ചു.