കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് വിളറിത്തല മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് തുടക്കമായി. 26ന് ഉച്ചയ്ക്ക് 1ന് ഉത്സവ ബലിദർശനം, 27ന് രാവിലെ 6ന് ദേശപ്പൊങ്കാല, 7ന് പറകൊട്ടിപ്പാട്ട്, രാത്രി 7.30ന് കീബോർഡ് ഫ്യൂഷൻ, 28ന് രാവിലെ 8.15ന് കലശപൂജ, രാത്രി 9ന് പള്ളിവേട്ട എഴുന്നള്ളത്ത്. മാർച്ച് 1ന് ശിവരാത്രി ദിനത്തിൽ രാവിലെ 10ന് ആറാട്ട് കലശം, ആറാട്ട് ബലി, വൈകിട്ട് 4ന് ആറാട്ട് എഴുന്നള്ളത്ത്, 5ന് തിരിച്ചെഴുന്നള്ളിപ്പ്, 6ന് കൊടിയിറക്ക്, രാത്രി 7.45 മുതൽ അർദ്ധരാത്രിവരെ പഞ്ചയാമപൂജ.