കൊട്ടാരക്കര: ബി.ജെ.പിയുടെ നേതൃത്വത്തിൽ നെടുവത്തൂർ കുറുമ്പാലൂരിൽ നടത്തിയ ദീൻദയാൽ ഉപാധ്യായ അനുസ്മരണം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബി.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ബി.ശ്രീകുമാർ, ഷാലു കുളക്കട, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.