kanamani
തലവൂർ ഗ്രാമപഞ്ചായത്തിൽ, തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണ്മണി രണ്ടാം ഘട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി .എസ്. കലാദേവി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : തലവൂർ ഗ്രാമപഞ്ചായത്തിൽ, തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗർഭിണികൾക്കും നവജാത ശിശുക്കൾക്കുമുള്ള പരിചരണത്തിന്റെ ഭാഗമായി തലവൂരിന്റെ തനത് പ്രോഗ്രാം കണ്മണി രണ്ടാം ഘട്ടം ആരംഭിച്ചു. തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഎസ് കലാദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അജയകുമാർ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മണികണ്ഠൻ മുഖ്യാതിഥിയായി. ഡോ.കെ .എസ് . വൃന്ദ, ഡോ. എസ്.കിരൺ, ഡോ. എസ് .ജി.ബൈജു , ഡയറ്റീഷ്യൻ നീന എന്നിവർ ക്ലാസെടുത്തു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ മോൾ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാ ജെ. അനിൽ, ഡോ.എൻ.ആർ.റീന , ഡോ. മനു പ്രിയ, ഡോ.എസ്. ആനന്ദ് , ഹെൽത്ത് ഇൻസ്പെക്ടർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.