
കൊല്ലം: ചരിത്ര പ്രസിദ്ധമായ പീരങ്കി മൈതാനത്തിന്റെ തനിമ നിലനിർത്തി സംരക്ഷിക്കണമെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കൊല്ലത്ത് അവശേഷിക്കുന്ന ചരിത്ര സ്‌മരകമായ
പീരങ്കിമൈതാനത്തെ നശിപ്പിച്ച് റവന്യു ടവർ പണിയാൻ സർക്കാർ ശ്രമിക്കുന്നത് ഗുരുതരമായ അനാസ്ഥയാണ്. പല കാലത്തായി പല നിർമ്മിതികൾക്ക് വിട്ടുനൽകിയതിന്റെ ഫലമായി ഈ മൈതാനത്തിന്റെ വിസ്തൃതി പകുതിയായി കുറഞ്ഞിട്ടുണ്ട്. ഭരണത്തിലിരിക്കുന്ന ചിലരുടെ താത്പര്യത്തിന് അനുസരിച്ച് വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയാണ്. മൈതാനം സംരക്ഷിക്കേണ്ടത് കൊല്ലത്തിന്റെ ഭാവിക്ക് ആവശ്യമാണ്. പീരങ്കി മൈതാനം നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആർ.എസ്.പി ജില്ലാകമ്മിറ്റി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.