ചാത്തന്നൂർ: പു.ക.സ പാരിപ്പള്ളി വില്ലേജ് കൺവെൻഷൻ ഏരിയാ സെക്രട്ടറി ബിനു ഇടനാട് ഉദ്ഘാടനം ചെയ്തു. സി. കനകമ്മഅമ്മ അദ്ധ്യക്ഷയായി. ഏരിയാ പ്രസിഡന്റ് ആർ. അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പാരിപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എം. ഷിബു പങ്കെടുത്തു. ഭാരവാഹികളായി സി. കനകമ്മയമ്മ (പ്രസിഡന്റ്), സരിത പ്രതാപ്, രശ്മി (വൈസ് പ്രസിഡന്റ്), എ. മണികണ്ഠൻ (സെക്രട്ടറി), ജയപ്രസാദ്, സതീശൻ (ജോ. സെക്രട്ടറി), ശ്രീജ.എസ്. രംഗൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ സാഹിതി ഭാരവാഹികളായി സരിത പ്രതാപ് (പ്രസിഡന്റ്), വത്സല., രമ്യ (വൈസ് പ്രസിഡന്റ്),​ ബിന്ദു (സെക്രട്ടറി), സുപ്രിയ, ഷൈല (ജോ. സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.