kodimoottil-

ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ നോട്ടീസിന്റെ പ്രകാശനം അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് മാനേജിംഗ് ഡയറക്ടറും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി.എസ്. സന്തോഷ് കുമാറിന് നൽകിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ. ഗോപിനാഥൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി. രവീന്ദ്രൻ, സെക്രട്ടറി എസ്. പ്രശോഭൻ, ഉത്സവ കമ്മിറ്റി കൺവീനർ രാജീവ് കുന്നുവിള, ആർ. ജയപ്രകാശ്, സുനിൽ ദത്ത് എന്നിവർ പങ്കെടുത്തു