കൊല്ലം : കന്റോൺമെന്റ് മൈതാനത്ത് റവന്യു കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. സാമൂഹിക, സാംസ്‌കാരിക, വ്യാപാര, കാർഷിക പ്രദർശനങ്ങൾ നടത്താനും പൊതുജനങ്ങൾക്ക് ഒത്തുചേരാനും ഉപയോഗിച്ചിരുന്ന ഈ സ്ഥലം കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറയ്ക്കുന്നത് ശരിയല്ലെന്നും നിരവധി സമര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ മൈതാനത്തിന്റെ പൈതൃകം നിലനിർത്താൻ എല്ലാവരും ഒരുമിക്കണമെന്നും പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.