 
കൊല്ലം : ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടത്തുന്ന 'ഹാർട്ട് ഫോർ എർത്ത് ' എന്ന സംഘടനയുടെ സ്ഥാപകനും പതിനൊന്ന് വയസുകാരനും കൊല്ലം സ്വദേശിയുമായ അലൈൻ ഐറിക് ലാലിനെ വേൾഡ് മലയാളി കൗൺസിൽ അമേരിക്കറീജിയൻ ഗ്രീൻ സ്റ്റാർ പുരസ്‌കാരം നൽകി ആദരിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി വിവിധ രാജ്യങ്ങളിൽ ചെറിയ കുട്ടികളെയും മുതിർന്നവരെയും
ഉൾപ്പെടുത്തി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയതിനും ലോക മലയാളി സമൂഹത്തിന് അഭിമാനകരമായി പ്രവർത്തിക്കുന്നതിനുമാണ് പുരസ്‌കാരം.
കൊട്ടിയം നാഷണൽ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും കേരള സർക്കാരിന്റെ ഉജ്ജ്വലബാല്യം -2021 പുരസ്‌കാര ജേതാവുമാണ് അലൈൻ. കൊല്ലം മുണ്ടക്കൽ രചനയിൽ ഡോ. മോഹൻലാൽ - ഡോ. ദേവീരാജ് ദമ്പതികളുടെ മകനാണ്.