
കൊല്ലം: തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിലെ അംഗസംഘം സെക്രട്ടറിമാരുടെ യോഗം കൊല്ലം ജവഹർ ബാലഭവൻ ഹാളിൽ നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതിയംഗം കെ.ആർ.മോഹനൻ പിള്ള, മാനേജിംഗ് ഡയറക്ടർ ഡി.എസ്. കോണ്ട, കൊല്ലം ഡെയറി സീനിയർ മാനേജർ ഡോ.ആർ.കെ. സാമുവൽ, അസിസ്റ്റന്റ് മാനേജർ (പി ആൻഡ് ഐ) കെ.ഭാഗ്യലക്ഷ്മി, സ്ക്രീം കൺസൾട്ടന്റ് ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.