കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ കൈ പിടിച്ചുതിരിച്ച് ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സദാനന്ദപുരം പത്മവിലാസത്തിൽ അനിൽകുമാറിനെ(36)യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പൂവാറിൽ നിന്ന് കൊട്ടാരക്കരയിലേക്ക് സർവീസ് നടത്തി വന്ന ബസിന്റെ കണ്ടക്ടർ ബിജുപാലിനാണ് പരിക്കേറ്റത്. പനവേലി ജംഗ്ഷന് സമീപത്തുവച്ചായിരുന്നു സംഭവം. ടിക്കറ്റിന്റെ തുക ചോദിച്ചപ്പോൾ അനിൽകുമാർ ബിജിപാലിനോട് തട്ടിക്കയറുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.