പോരുവഴി: ശൂരനാട് തെക്ക് മുടിയിൽതറ വി.ഭാസ്കർ മെമ്മോറിയൽ ശൂരനാട് പബ്ളിക്‌ ലൈബ്രറിയുടെ നേതൃത്വത്തിൽ ശൂരനാട് തെക്ക് പഞ്ചായത്തിലെ 10 ലൈബ്രറികളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ലൈബ്രറി കലോത്സവം 27 ന് രാവിലെ 9.30 മുതൽ ഇരവിച്ചിറ ഗവ.എൽ.പി.എസിൽ വച്ച് നടക്കും. സമ്മേളനം ശൂരനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ആർ. വിജയൻ പിള്ള അദ്ധ്യക്ഷനാകും. താലുക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മനു വി.കുറുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.സി. സുഭദ്രാമ്മ, നേതൃസമതി കൺവീനർ ഇ. നിസ്സാമുദ്ദീൻ എന്നിവർ ആശംസ അർപ്പിക്കും. സ്വാഗത സംഘം കൺവീനർ ആർ.ഗോപാലകൃഷ്ണപിള്ള സ്വാഗതവും ശുരനാട് പബ്ളിക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.ഗോപകുമാർ നന്ദിയും പറയും. 10 മണി മുതൽ കലാ മത്സരങ്ങൾ നടക്കും. സമാപന സമ്മേളനം താലൂക്ക്‌ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് 25ന് മുമ്പ് കൺവീനറെ ഏൽപ്പിക്കണം.