കൊല്ലം: കുന്നത്തൂർ താലൂക്കിലെ ലീഗൽ മെട്രോളജി വകുപ്പിന്റെ അധികാരപരിധിയിലുള്ള കുളക്കട, മൈലം ,പവിത്രേശ്വരം ,പേരയം, പോരുവഴി ,കിഴക്കേകല്ലട , പടിഞ്ഞാറെ കല്ലട,മൺറോത്തുരുത്ത് ശാസ്താംകോട്ട, കുന്നത്തൂർ,ശൂരനാട് വടക്ക് , ശൂരനാട് തെക്ക്, മൈനാഗപ്പള്ളി എന്നി പഞ്ചായത്തുകളിലെ വ്യാപാരികളുടെ 2021 ഒക്ടോബർ മുതൽ ഡിസംബർ വരെ കാലാവധി അവസാനിക്കുന്ന അളവുതൂക്ക ഉപകരണങ്ങൾ പിഴ, അധിക ഫീസ് എന്നിവ ഒഴിവാക്കി സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം മുദ്ര ചെയ്യാം.2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ( 2021 D,2022 A )കാലാവധി അവസാനിക്കുന്ന

അളവുതൂക്ക ഉപകരണങ്ങൾ ,ഓട്ടാറിക്ഷ ഫെയർ മീറ്ററുകൾ കൃത്യത പരിശോധിച്ച് മുദ്ര പതിപ്പിക്കുന്ന ക്യാമ്പ് താഴെപ്പറയുന്ന തിയതിൽ നടക്കും.

മൈനാപ്പള്ളി പഞ്ചായത്ത് ഓഫീസിൽ നാളെ രാവിലെ 11 മുതൽ 1 വരെ. കുളക്കട പഞ്ചായത്ത് ഓഫീസിൽ 25 ന് രാവിലെ 11 മുതൽ 1 വരെ. പവിത്രേശ്വരം പഞ്ചായത്ത് ഓഫീസിൽ 25 ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ.

ഓട്ടോറിക്ഷ /ഓഫീസ് ക്യാമ്പ് ഭരണിക്കാവ് ലീഗൽ മെട്രോളജി ഓഫീസിൽ ഉച്ചയ്ക്ക് 2 മുതൽ 4.30 വരെയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 8281698024,04762834499.