photo
ദി സിറ്റിസൺ സമ്പൂർണ ഭരണഘടന സാക്ഷരതാ കാമ്പയിന്റെ മാസ്റ്റർ ട്രെയിനർമാർക്കുള്ള ത്രിദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

 മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം തുടങ്ങി

കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി കൊല്ലം മാറും. പ്രഖ്യാപനം ആഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ. ജില്ലയിൽ ഏഴ് ലക്ഷം കുടുംബങ്ങൾക്കാണ് ഭരണഘടനാ സാക്ഷരത നൽകുന്നത്.

പത്ത് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പരിശീലനം നൽകും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെപ്പറ്റി അറിവുള്ളവരാക്കുക, ഭരണഘടനാ മൂല്യങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഓരോ വ്യക്തിയെയും സജ്ജരാക്കുക, അതുവഴി ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറ്റുക എന്നിവയാണ് ലക്ഷ്യം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 'ദി സിറ്റിസൺ-2022' എന്ന പേരിലാണ് ജില്ലയിൽ കാമ്പയിൻ.

പഠന വിഷയങ്ങൾ

1. ഭരണഘടനയുടെ ചരിത്രവും പശ്ചാത്തലവും

2. ഭരണഘടനയും ആമുഖവും

3. ഭരണഘടന എന്ത്? എന്തിന്?

4. രണഘടനയുടെ അടിസ്ഥാന തത്വങ്ങൾ

5. മൗലിക അവകാശങ്ങളും കടമകളും

6. ഭരണഘടനയും കോടതികളും

7. അനുബന്ധം

സംഘാടകസമിതി രൂപീകരിച്ചു

സാക്ഷരതാ കാമ്പയിൻ സംഘാടകസമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ ഡാനിയൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ. ആമിന അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് സ്വാഗതം പറഞ്ഞു. ജില്ലാ വികസന സമിതി കമ്മിഷണർ ആസിഫ്.കെ. യൂസഫ് ആമുഖ പ്രഭാഷണവും ഡെപ്യൂട്ടി വികസന കമ്മിഷണർ സുദേശൻ വിഷയാവതരണവും ആസൂത്രണ സമിതി സർക്കാർ നോമിനി എം. വിശ്വനാഥൻ തുടർ നിർദ്ദേശങ്ങളും അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഡോ. ഉണ്ണിക്കൃഷ്ണൻ, അസി. കളക്ടർ അരുൺ നായർ തുടങ്ങിയവർ പങ്കെടുത്തു

മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം

ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള സെനറ്റർമർക്കുള്ള പരിശീലനം കിലയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. കില തയ്യാറാക്കിയ കൈപ്പുസ്തക പ്രകാശനവും അദ്ദേഹം നിർവഹിച്ചു. മാർച്ചിൽ സെനറ്റർമാർക്കായി ദ്വിദിന പരിശീലനം നൽകും. ഏപ്രിലിൽ പൊതുസമൂഹത്തിനുള്ള പരിശീലനം ആരംഭിക്കും.

''''

ജില്ലാ പഞ്ചായത്തും ആസൂത്രണ സമിതിയും കിലയും സംയുക്തമായാണ് പരിശീലനം ഒരുക്കുന്നത്. രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി കൊല്ലത്തെ മാറ്റുകയാണ് ലക്ഷ്യം.

സാം.കെ ഡാനിയൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്