കൊല്ലം: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീം യൂണിറ്റുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക വനിത വോളണ്ടിയറും കോളേജ് ഒഫ് എൻജി​നീയറിംഗ് പെരുമൺ മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയുമായ സ്നേഹ, കോയമ്പത്തൂർ ശ്രീരാമകൃഷ്ണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന നാഷണൽ ഇന്റഗ്രേഷൻ കാമ്പസിൽ കേരളത്തെ പ്രതിനിധാനം ചെയ്ത മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി കിരൺ എന്നി​വരെ നാളെ കോളേജി​ൽ നടക്കുന്ന ചടങ്ങി​ൽ ആദരി​ക്കും. അസിസ്റ്റന്റ് കളക്ടർ ഡോ. അരുൺ എസ്.നായർ ഇരുവർക്കും ഉപഹാരം നൽകും. എൻ.എസ്.എസ് വോളണ്ടിയർമാർ രൂപകല്പന ചെയ്ത 'കൈത്താങ്ങ്' പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. പെരുമൺ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഇസഡ്.എ. സോയ, പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ.രാജശേഖരൻ തുടങ്ങി​യവർ പങ്കെടുക്കും.