phot
ആര്യങ്കാവ് പഞ്ചായത്തിലെ നെടുംമ്പാറ തോട്ടിൽ വെളളം കുടിക്കാൻ ഇന്നലെ ഉച്ചയോടെ എത്തിയ കാട്ടാന

പുനലൂർ: വേനൽ കടുത്തതോടെ തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് പട്ടാപ്പകൽ കാട്ടാന ഇറങ്ങി. ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറയിലെ തോട്ടിൽ വെള്ളം കുടിക്കാനാണ് കാട്ടാന എത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ ശബ്ദം ഉണ്ടാക്കി കാട്ടാനയെ വിരട്ടി സമീപത്തെ വനത്തിൽ കയറ്റി വിട്ടു. തോട്ടം മേഖലയിൽ പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം കന്നു കാലികളെ വളർത്താനും കൃഷി ഇറക്കാനും കഴിയാ‌ത്ത അവസ്ഥയാണ്.