paravur

പരവൂർ: എസ്.എൻ.ഡി.പി യോഗം ഒല്ലാൽ അരുണോദയം 961​-ാം നമ്പർ ശാഖയിൽ മുൻ വൈസ് പ്രസഡന്റ് സോമതിലകന്റെ ഫോട്ടോ അനാച്ഛാദനവും പ്രതിഭാസംഗമവും നടത്തി. ഒന്നാം ചരമവാർഷിക ദിനത്തിൽ മകൻ സജി തിലകൻ ഏർപ്പെടുത്തിയ അവാർഡ് വിതരണവും ഫോട്ടോ അനാച്ഛാദനവും യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ശാഖാ പരിധിയിലെ വിദ്യാത്ഥികൾക്ക് കാഷ് അവാ‌ർഡും മെമന്റോയും നൽകി.

ശാഖാ ഓഫീസിൽ നടന്ന ചടങ്ങിൽ സോമതിലകന്റെ ഭാര്യയും കുടുംബവും പങ്കെടുത്തു. ശാഖാ പ്രസിഡന്റ് എസ്.വി. അനിൽ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ ശാഖാ പ്രസിഡന്റ് ദേവരാജൻ, സെക്രട്ടറി ശശിധരൻ തുടങ്ങിയവർ ഓർമ്മ പങ്കുവച്ചു . ഡി. സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി. അനിൽകുമാർ നന്ദിയും പറഞ്ഞു.