കൊല്ലം : കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് കൊട്ടാരക്കര യൂണിറ്റ് വാർഷികം നാളെ രാവിലെ 9 മണിക്ക് പുലമൺ പ്ലാസ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ . മുഹമ്മദ് അഷ്‌റഫ് റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിമാരായ പി.മുരളീധരൻ പിള്ള, എൻ.സോമൻ പിള്ള, ജില്ലാ പ്രസിഡന്റ് ജി.പ്രഭാകരൻ തുടങ്ങിയവർ സംസാരിക്കും.