nmdc

കൊല്ലം: കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള എൻ.എം.ഡി.സി ലിമി​റ്റഡിൽ (മുമ്പ് നാഷണൽ മിനറൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ) കർണാടകയിലെ 200 ട്രെയിനി ഒഴിവിലേക്ക് ഓൺലൈനായി മാർച്ച് 2 വരെ അപേക്ഷിക്കാം. 18 മാസ പരിശീലനത്തിന് ശേഷമാണ് റഗുലർ നിയമനം. സ്റ്റൈപ്പന്റ്: ഫീൽഡ് അ​റ്റൻഡന്റ്, മെയിന്റനൻസ് അസിസ്റ്റന്റ് എന്നിവർക്ക് 18,000- 18,500, മ​റ്റുള്ളവയിൽ 19,000- 19,500. പ്രായം: 18- 30. അർഹർക്ക് ഇളവ് ലഭിക്കും. അപേക്ഷ ഫീസ്: 150 രൂപ. ഓൺലൈനായി അടയ്ക്കാം. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: nmdc.co.in പട്ടികവിഭാഗം, ഭിന്നശേഷിക്കാർ വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. തസ്തികയിലേക്കുള്ള ഒഴിവ്, യോഗ്യത എന്നിവ ചുവടെ.

1. മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) ട്രെയിനി (90): വെൽഡിംഗ് ഫി​റ്റർ മെഷിനിസ്റ്റ്, മോട്ടർ മെക്കാനിക്ക്, ഡീസൽ മെക്കാനിക്ക്, ഓട്ടോ ഇലക്ട്രീഷ്യൻ എന്നിവയിൽ ഏതെങ്കിലും ഒരു ട്രേഡിൽ ഐ.ടി.ഐ

2. ഫീൽഡ് അ​റ്റൻഡന്റ് ട്രെയിനി (43): മിഡിൽ പാസ് അല്ലെങ്കിൽ ഐ.ടി.ഐ.

3. മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)ട്രെയിനി (35): ഇലക്ട്രിക്കൽ ഐ.ടി.ഐ.

4. എച്ച്.ഇ.എം മെക്കാനിക്ക് ഗ്രേഡ് -3 (10): 3 വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ.

5. ക്യു.സി.എ ഗ്രേഡ്-3 (9): കെമിസ്ട്രി അല്ലെങ്കിൽ ജിയോളജിയിൽ ബി.എസ്.സി ബിരുദവും ഒരു വർഷ പരിചയവും.
6. ഇലക്ട്രിഷ്യൻ ഗ്രേഡ് -3 (7): 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ, ഇൻഡസ്ട്രിയൽ അല്ലെങ്കിൽ ഡൊമസ്റ്റിക് ഇലക്ട്രിക്കൽ ഇൻസുലേഷൻ സർട്ടിഫിക്ക​റ്റ്.
7. എം.സി.ഒ ഗ്രേഡ്- 3 (4): മൂന്നുവർഷ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ

8. ബ്ലാസ്റ്റർ ഗ്രേഡ്- 3 (2): പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ, ബ്ലാസർ അല്ലെങ്കിൽ മൈനിംഗ് മേ​റ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്ക​റ്റ്, 3 വർഷ പരിചയം.