പുനലൂർ: വിമുക്തി പ്രോജക്ടിന്റെ ഭാഗമായി സെന്റ് ഗോരേറ്റി എച്ച്.എസ്.എസിലെ 11-പി.എൻ.ആർ ഗൈഡ് കമ്പനിയുടെയും 12-പി.എൻ.ആർ സ്കൗട്ട് ട്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ 39-ാം നമ്പർ കോമളംകുന്ന് അങ്കണവാടിയിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തഭടൻ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. റാണി, ഗൈഡ് ക്യാപ്റ്റൻ ഷാലി, അങ്കണവാടി അദ്ധ്യാപിക രതി എന്നിവർ ആശംസ അർപ്പിച്ചു. ബി.എസ്.സ്നേഹ , എ.അജ്‌മി, റിതി, എസ്.ആദിത്യൻ എന്നിവരാണ് ക്ലാസ് നയിച്ചത്.