കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ വഴി ഗർഭപാത്രം നീക്കം ചെയ്തു.
കൊല്ലം ജില്ലയിൽ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർന്മാരായ റീന, വിനു, സജീവ്, മനു, സുബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സ്റ്റാഫ് നഴ്സുമാരായ സ്മിത, ദിവ്യ, ശ്രീവിദ്യ, ലാലി പാപ്പച്ചൻ , നഴ്സിംഗ് അസിസ്റ്റന്റുമാരായ അജിതകുമാരി, ഷീജ, ഗ്രേഡ് രണ്ട് ജീവനക്കാരി ശ്രീജ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. പിത്താശയം നീക്കുന്നതുൾപ്പെടെയുള്ള അറുപതിലധികം താക്കോൽ ദ്വാര ശസ്ത്രക്രിയകൾ ആശുപത്രിയിൽ നടത്തിയതായി സൂപ്രണ്ട് ഡോ.കെ. ആർ സുനിൽകുമാർ അറിയിച്ചു