കരുനാഗപ്പള്ളി : കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം സിവിൽ സ്റ്റേഷന് സമീപം സംസ്ഥാന പ്രസിഡന്റ് ഡോ.എം .എ .നാസർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഡോ. എസ്. പത്മകുമാർ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്രി സെക്രട്ടറി ജി. ദീപു, ജില്ലാ പ്രസിഡന്റ് ആർ .മനോരഞ്ജൻ, ജില്ലാ സെക്രട്ടറി എസ് .ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗം എൽ. മിനിമോൾ, എൻ. ജി .ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി .പ്രശോഭദാസ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, കെ. എസ്. ടി .എ സംസ്ഥാന കൗൺസിൽ അംഗം കെ. രാജീവ്, കെ .വേണുഗോപാൽ
തുടങ്ങിയവർ സംസാരിച്ചു.