കരുനാഗപ്പള്ളി : ബി.ജെ.പി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന 120 -ാം നമ്പർ ബൂത്ത്‌ സമ്മേളനവും പണ്ഡിറ്റ്‌ ദീനദയാൽ ഉപാധ്യായ സ്മൃതി ദിനവും സമർപ്പണ നിധിയും സംഘടിപ്പിച്ചു. കൂടാതെ അഡ്വ.. രഞ്ജിത് ശ്രീനിവാസന് ശ്രദ്ധാഞ്‌ജലിയും അർപ്പിച്ചു. ബൂത്ത്‌ പ്രസിഡന്റ് ഹരികുമാർ ആദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം വെറ്റമുക്ക് സോമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ്, ജനറൽ സെക്രട്ടറി സതീഷ് തേവനത്ത്, കൗൺസിലർ ശ്രീഹരി ചിറക്കൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ബിജു, ശ്രീനി, ഹരിക്കുട്ടൻ എന്നിവർ സംസാരിച്ചു.