akhil-21

തൊടിയൂർ: അരമത്ത് മഠം വാർഡിൽ ഗോകുൽ ഭവനത്തിൽ രാധാകൃഷ്ണൻ - സാലി ദമ്പതികളുടെ മകൻ അഖിലിനെ (21) വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 3.30 നായിരുന്നു സംഭവം. പുറത്തു പോയിരുന്ന പിതാവ് രാധാകൃഷ്ണൻ തിരിച്ചെത്തിയപ്പോൾ അഖിൽ സീലിംഗ്ഫാനിൽ സാരിയിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. പിതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ യുവാവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഹോദരങ്ങൾ : രാഹുൽ, ഗോകുൽ.