കൊട്ടാരക്കര: കേരള വാട്ടർ അതോറിട്ടി റഫറണ്ടത്തോടനുബന്ധിച്ച് വർഗ ബഹുജന സംഘടനകളുടെ റഫറണ്ടം സഹായസമിതി രൂപീകരിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ജി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ബിന്ദു, ഹരികുമാർ, ഹരീഷ് കുമാർ, സതീഷ് കുമാർ, രാഗേഷ്, അബ്ദുൽ മസൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.മുകേഷ്(ചെയ‌ർമാൻ), ജി.ഉദയകുമാർ(വൈസ് ചെയർമാൻ), പി.ഉണ്ണിക്കൃഷ്ണപിള്ള(ജനറൽ കൺവീന‌ർ), ഹരീഷ്, സതീഷ് കുമാർ, രാഗേഷ്, പി.സുനിൽ(ജോ.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.