photo
പുത്തൂർ തെക്കുംപുറം ശാഖയിലെ കുടുംബയൂണിറ്റിനുള്ള വായ്പാ വിതരണം എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ നിർവഹിക്കുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ കീഴിലുള്ള പുത്തൂർ തെക്കുംപുറം ശാഖയിലെ ആർ.ശങ്കർ സ്മാരക കുടുംബയൂണിറ്റ് അംഗങ്ങൾക്കായി കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് അനുവദിച്ച വായ്പ വിതരണം ചെയ്തു. സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര യൂണിയന്റെയും സഹകരണസംഘത്തിന്റെയും പ്രസിഡന്റായ സതീഷ് സത്യപാലൻ വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു. ബോർഡ് മെമ്പർമാരായ അഡ്വ.എൻ.രവീന്ദ്രൻ, ആർ.വി.ഹരിലാൽ, സെക്രട്ടറി ജി.ആത്മജ എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനർ കെ.ലതികയും ജോ.കൺവീനർ അമ്പിളിയും ചേർന്ന് വായ്പാ തുക ഏറ്റുവാങ്ങി.