 
കരുനാഗപ്പള്ളി: ലയൺസ് ക്ലബ് ഡിസ്ട്രിക്ക് 318 - എ യുടെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. ധന്വന്തരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പി സെമിനാർ ഡിസ്ട്രിക്ക് ഗവർണർ ലയൺ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിഷൻ അംഗം എം.എസ്. താര മുഖ്യ അതിഥിയായിരുന്നു. ലയൺ സതീ വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സബ് ഇൻസ്പെക്ടർ മഞ്ജു.എസ്.നായർ ക്ലാസ് എടുത്തു. മായാ ശ്രീകുമാർ, മാര്യത്ത്, രതി ശശിധരൻ എന്നിവർ സംസാരിച്ചു.