
പരവൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷററുമായിരുന്ന ബി.രാഘവന്റെ ഒന്നാം ചരമവാർഷികം പുന്നേക്കുളത്ത് സമുചിതമായി ആചരിച്ചു. കെ.എസ്.കെ.ടി.യു പൂതക്കുളം സൗത്ത് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഖാലിദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എ. ആശാ ദേവി സ്വാഗതം പറഞ്ഞു. സി.പി.എം ചാത്തന്നൂർ ഏരിയാ കമ്മിറ്റി അംഗം ഡി.സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.