കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് തെക്ക് വശമുള്ള ഗ്രാമീണ റോഡിന്റെ വക്കിൽ അപകടഭീഷണിയായി ഒരു എലവ് മരം. പതിറ്റാണ്ടുകൾ പഴക്കമുള്ള പാഴ് മരം ഏത് സമയവും നിലപൊത്താവുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ച് മാറ്രണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുൻസിപ്പൽ അധികൃതർ ഇടപെടണം
തായ് വേരില്ലാത്ത പാഴ് മരം റോഡിന്റെ കോൺക്രീറ്റിന്റെ ബലത്തിനാണ് നിൽകുന്നത്. നേരിയ കാറ്റിനെ പോലും അതിജീവിക്കാനുള്ള ശേഷി ഇപ്പോൾ എലവ് മരത്തിനില്ല. നാട്ടുകാർക്കും യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ മുൻസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു