കരുനാഗപ്പള്ളി : തലശ്ശേരിയിലെ ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി. എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും യോഗവും നടന്നു. വെളുത്ത മണലിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം പി. കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ടൗണിൽ നടന്ന പ്രകടനത്തിന് ഏരിയാ സെക്രട്ടറി പി .കെ. ജയപ്രകാശ്, ലോക്കൽ സെക്രട്ടറി പ്രവീൺ മനയ്ക്കൽ, ബി .സജീവൻ, ജി .സുനിൽ എന്നിവർ നേതൃത്വം നൽകി.കല്ലേലിഭാഗത്ത് നടന്ന പ്രതിഷേധ പരിപാടിക്ക് ആർ. ശ്രീജിത്ത്, ടി. ആർ. ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി. ക്ലാപ്പന കിഴക്ക് നടന്ന പ്രതിഷേധ യോഗം ടി .എൻ .വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി വെസ്റ്റിൽ നടന്ന പ്രകടനത്തിന് ലോക്കൽ സെക്രട്ടറി പി .പുഷ്പാംഗദൻ, വി .ദിവാകരൻ എന്നിവർ നേതൃത്വം നൽകി. കുലശേഖരപുരം നോർത്തിൽ നടന്ന പ്രതിഷേധ പരിപാടി പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ക്ലാപ്പന പടിഞ്ഞാറ് നടന്ന പ്രതിഷേധ പരിപാടിക്ക് വിജേഷ്, കുഞ്ഞിചന്തു എന്നിവർ നേതൃത്വം നൽകി. ആലപ്പാട് നോർത്തിൽ പ്രേംകുമാറും ആലപ്പാട് സൗത്തിൽ ജി. രാജദാസും യോഗം ഉദ്ഘാടനം ചെയ്തു.