kottathala-padam
നാടകശാല വനിതാ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പാഴ് വസ്തുക്കളിൽ നിന്ന് കലാരൂപം നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം കേരളാ കരകൗശല ക്ഷേമ ബോർഡ് അദ്ധ്യക്ഷൻ പി.രാമഭദ്രൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: നാടകശാല വനിതാ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പാഴ് വസ്തുക്കളിൽ നിന്ന് കലാരൂപം നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം കേരളാ കരകൗശല ക്ഷേമ ബോർഡ് അദ്ധ്യക്ഷൻ പി.രാമഭദ്രൻ നിർവഹിച്ചു. നാടകശാല കാരുണ്യ സഖ്യം ലീഡർ ഷാജഹാൻ രാജധാനി ആദ്ധ്യക്ഷത വഹിച്ചു. നിർമ്മിതിക്കുള്ള സാങ്കേതിക ക്ലാസ് ഡോ.രാജീവ് രാജധാനി വിശദീകരിച്ചു. ബുള്ളറ്റിൻ ലീഡർ പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീഴിൽ, ഹരി ആദിനാട്, രത്നമ്മ ബ്രാഹ്മമുഹൂർത്തം, ലത കായംകുളം, കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി എന്നിവർ ആശംസ നേർന്നു. ഞായറാഴ്ച തോറും തങ്കച്ചിയുടെ നേതൃത്വത്തിൽ കലാ നിർമ്മാണം സൗജന്യമായി പഠിപ്പിക്കും.