കൊല്ലം : എസ്.എൻ.ഡി.പി യോഗം കുണ്ടറ ചെറുമൂട് 1488 -ാം നമ്പർ വെള്ളിമൺ ശാഖയുടെ അധീനതയിലുള്ള വ്ളാവേത്ത് ശ്രീമഹാഭാഗവതി ക്ഷേത്രത്തിൽ അശ്വതി തിരുനാൾ മഹോത്സവം 25 മുതൽ മാർച്ച് 6 വരെ നടക്കും. 25 ന് രാവിലെ 7 ന് തൃക്കാപ്പ് കെട്ടി തോറ്റംപാട്ട്, 9.30 ന് നവകുംഭകലശപൂജ, വൈകിട്ട് 5.30 ന് ആചാര്യവരണം, 6.40 കഴികെ 7.30 നകം തൃക്കൊടിയേറ്റ്. തുടർന്ന് പായസസദ്യ. 26 ന് രാവിലെ 7ന് തോറ്റംപാട്ട്, രാത്രി 7 ന് പ്രഭാഷണം ശ്രീരംഗം സുധീഷ് മുതുപിലക്കാട്. 27 ന് രാത്രി 7 ന് പ്രഭാഷണം ശ്രീശുകൻ വാളകം. 28 ന് രാത്രി 7 ന് പ്രഭാഷണം മാത്ര സുന്ദരേശൻ. മാർച്ച് 1 ന് രാത്രി 7 ന് പ്രഭാഷണം അഭിലാഷ് കീഴൂട്ട്. 2 ന് പ്രഭാഷണം രാജൻ മലനട. 3 ന് രാത്രി 7 ന് പ്രഭാഷണം കലയപുരം വിഷ്ണു നമ്പൂതിരി.

4 ന് രാവിലെ 9 ന് മാലപ്പുറം തോറ്റംപാട്ട്, 6 ന് ദേശവിളക്ക്, രാത്രി 7 പ്രഭാഷണം ശ്രീജിത് കെ.നായർ, നീലേശ്വരം. 5 ന് വൈകിട്ട് 5 ന് സർപ്പക്കാവിൽ കളമെഴുത്തും പുള്ളുവൻ പാട്ടും, 6.30 ന് ചന്ദ്രപൊങ്കൽ, രാത്രി 7 ന് പ്രഭാഷണംഅശോക് ബി. കടവൂർ. തുടർന്ന് പള്ളിവേട്ട. 6 ന് രാവിലെ 7 ന് തോറ്റംപാട്ട്, വൈകിട്ട് 5.30 ന് പഞ്ചവാദ്യം, വൈകിട്ട് 7 ന് വിശേഷാൽ ദീപാരാധനയും പുഷ്പാഭിഷേകവും തുടർന്ന് ആറാട്ട്, കൊടിയിറക്ക്.