മയ്യനാട് : കൊച്ചുനട ഭഗവതി ക്ഷേത്രത്തിൽ അശ്വതി തിരുന്നാൾ തോറ്റംപാട്ട് ഉത്സവം 25 മുതൽ മാർച്ച് 6 വരെ നടക്കും. 25 ന് രാവിലെ 8.30ന് കാപ്പുകെട്ടി കുടിയിരുത്തി തോറ്റം പാട്ട് ആരംഭം, രാത്രി 7ന് കൊടിയേറ്റ്. 26ന് തോറ്റംപാട്ട്, ഭഗവതി സേവ. 27ന് തോറ്റംപാട്ടും ഭഗവതി സേവയും, രാത്രി 7.30ന് മഹാസുദർശന ഹോമം. 28ന് രാവിലെ 10ന് സർപ്പക്കാവിലെ വിശേഷാൽ ഉത്സവ ഊട്ട് പൂജ, തോറ്റംപാട്ട്, ഭഗവതി സേവ. മാർച്ച് 1ന് രാവിലെ 8ന് മഹാമൃത്യുഞ്ജയ ഹോമം. തോറ്റംപാട്ട്, ത്രികാല ഭഗവതി സേവ. മാർച്ച് 2ന് ക്ഷേത്രം തന്ത്രി പട്ടത്താനം തടത്തിൽമഠം ചന്ദ്രശേഖരന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, തോറ്റംപാട്ട്, ഭഗവതി സേവ. മാർച്ച് 3ന് തോറ്റംപാട്ട്, ഭഗവതി സേവ, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭഗവതിയുടെ തിരുഃകല്യാണം. മാർച്ച് 4ന് തോറ്റംപാട്ട്, ഭഗവതി സേവ,​ വൈകിട്ട് 3 മുതൽ തങ്കഅങ്കി തിരുവാഭരണ ഘോഷയാത്ര. 5ന് വിഘ്നേശ്വരന് വിശേഷാൽ പൂജ. 6ന് രാവിലെ 8ന് പൊങ്കൽ, വൈകിട്ട് 3ന് കെട്ടുകാഴ്ചയും എഴുന്നെള്ളത്തും, തുടർന്ന് തൃക്കൊടിയിറക്ക്, ഗുരുതി, രാത്രി 8ന് നാടൻപാട്ട്.