കൊല്ലം: പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പരമേശ്വരന്റെ തിരുഃഉത്സവമായ മഹാശിവരാത്രി മാർച്ച് 1ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ആരംഭിക്കും. തുടർന്ന് മഹാമൃത്യുഞ്ജയഹോമം, 8 മുതൽ ഇളനീരഭിഷേകം. തുടർന്ന് സമ്പൂർണ നാരായണീയ പാരായണം, 9ന് സമൂഹശ്രീരുദ്രാഭിഷേകം, ഉമാമഹേശ്വര പൂജ. വൈകിട്ട് 5.30ന് സമൂഹ ശിവസഹസ്രനമാർച്ചനയും കഷായ കലശാഭിഷേകവും, 6.30ന് ദീപാരാധന.
യാമപൂജകൾ
8.15ന് സുരഭീയാമം, 10.15ന് പ്രേതയാമം, രാത്രി 12ന് കഥകളി, 12.15ന് ഗന്ധർവയാമം, 2.15ന് ഗംഗായാമം, 4.15ന് സരസ്വതിയാമം
മാർച്ച് 6ന് രാവിലെ 9 മുതൽ 9.30 വരെ മകയിര ഉത്സവത്തോടനുബന്ധിച്ചുള്ള തോറ്റംപാട്ട്, ശിങ്കാരിമേളം, ആകാശവിസ്മയ കാഴ്ച, ചമയവിളക്ക് ഘോഷയാത്ര