ചവറ : കെ.പി.എം.എസ് വടക്കുംതല പഞ്ചമി ശാഖയുടെ വാർഷിക പൊതുയോഗം ചവറ യൂണിയൻ സെക്രട്ടറി അനു യദുകുലം ഉദ്ഘാടനം ചെയ്തു . പട്ടികജാതി പട്ടികവർഗ വകുപ്പിലെ വിവിധ പദ്ധതികൾക്കായി വകയിരുത്തിയ തുകകളിൽ 40 ശതമാനം പോലും ചെലവഴിക്കാതെ ഫണ്ട് ലാപ്സാക്കി കളയുന്ന രീതി വ്യാപകമായുണ്ട്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യൂണിയൻ സെക്രട്ടറി പറഞ്ഞു. ശാഖാ പ്രസിഡന്റ് സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു . യൂണിയൻ പ്രസിഡന്റ് മാജി പ്രമോദ് , യൂണിയൻ വൈസ് പ്രസിഡന്റ് പാലക്കൽ ഗോപൻ, യൂണിയൻ ട്രഷറർ സുഭാഷ് വടക്കുംതല, വസന്ത രാജൻ , അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് കരുനാഗപ്പള്ളി യൂണിയൻ കൺവീനർ രാജു പെരിങ്ങാല തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി : സദാനന്ദൻ (പ്രസിഡന്റ് ), രാജേന്ദ്രൻ (സെക്രട്ടറി ) , സന്തോഷ് (ട്രഷറർ )എന്നിവരെ യോഗം തിരഞ്ഞെടുത്തു.