കൊല്ലം: തങ്കശേരി ഹോട്ടൽ ഓൾ സീസൺ ഡീ ഫോർട്ടിലെ സ്കൈ റസ്റ്റോറന്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഡി ലൈറ്റ് ഹൗസ് റസ്റ്റോറന്റ് എന്ന് പേരിട്ടിരിക്കുന്ന പുതുസംരംഭം ജില്ലയിലെ അദ്യത്തെ സ്കൈ റസ്റ്റോറന്റാണ്.

ഓൾ സീസൺ ഡീ ഫോർട്ടിന്റെ മുകളിലത്തെ നിലയിൽ അയിരത്തോളം ചതുരശ്രയടി വിസ്തീർണത്തിലാണ് സ്കൈ റസ്റ്റോറന്റ് സജ്ജമാക്കിയിരിക്കുന്നത്. തങ്കശേരി ലൈറ്റ് ഹൗസിന്റെയും അറബിക്കടലിന്റെ സൗന്ദര്യം ഇവിടെയിരുന്ന് ആസ്വദിക്കാം. ഒപ്പം അറേബ്യൻ വിഭവങ്ങളുടെ സ്വാദും അനുഭവിച്ചറിയാം. റഷ്യൻ ഷെഫായ അലീനയുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. അറേബ്യൻ രുചിക്ക് പുറമേ മറ്റ് രാജ്യങ്ങളിലെ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. സ്കൈ റസ്റ്റോറന്റിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 7.30ന് ചലച്ചിത്ര താരം അനുമോൾ നിർവഹിക്കും.

വാർത്താസമ്മേളനത്തിൽ ഓൾ സീസൺ ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് വൈസ് പ്രസിഡന്റ് അനൂപ്, ബ്രാൻഡ് ഷെഫ് അലീന, ഇന്ത്യൻ ഫാമിലി ഹോട്ടൽ ഡയറക്ടർ എലോണ, ഡി ഫോർട്ട് ഓപ്പറേഷൻ മാനേജർ സുജാത, ഓൾ സീസൺ ഹോട്ടൽ ഓപ്പറേഷൻ മാനേജർ നവാസ് തുടങ്ങിയവർ പങ്കെടുത്തു.