
കൊല്ലം: ഹയർ സെക്കൻഡറി - കോളേജ് തല വിദ്യാർത്ഥികളിൽ, സഹായ മനോഭാവം വളർത്തുക, വാർദ്ധക്യ പരിചരണ ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി നവജീവൻ അഭയകേന്ദ്രം ആരംഭിച്ച 'അമ്മമാർക്കായി' പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ അഫ്സാനാ പർവീൺ നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് നവജീവൻ അഭയകേന്ദ്രം സന്ദർശിച്ച് ആരോരുമില്ലാത്ത അമ്മമാർക്കൊപ്പം സമയം ചെലവഴിക്കാനുള്ള അവസരവും പദ്ധതി ഉറപ്പ് വരുത്തുന്നുണ്ട്.
നവജീവൻ അഭയകേന്ദ്രം മനേജർ ടി.എം. ഷെരീഫ്, വെൽഫെയർ ഓഫീസർ ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.