കൊല്ലം: കൊല്ലൂർവിള ഭരണിക്കാവ് ദേവീ ക്ഷേത്രത്തിൽ 41 ദിവസം നീണ്ടുനിൽക്കുന്ന മീനഭരണി ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 7.53 കഴികെ 8.50 നകം കാപ്പ് കെട്ടി തോറ്റംപ്പാട്ട് ആരംഭിക്കും. മാർച്ച് 7 ന് കുംഭ ഭരണി. 25ന് തിരുവാഭരണ ഘോഷയാത്ര. ഏപ്രിൽ 3ന് മീനപൊങ്കൽ. 4ന് മീനഭരണി കെട്ടുകാഴ്ച. 5ന് കാർത്തിക വിളക്ക്, ഗുരുതി എന്നിവയോടെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും വിശേഷാൽ പൂജ, കളഭം, അന്നദാനം, ക്ഷേത്രകലകൾ, കെട്ടുകാഴ്ചകൾ എന്നിവ നടക്കും.