
കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിലുള്ള ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ഉദ്ഘാടനം ഇന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് നിർവഹിക്കും.
ഗാന്ധിഭവൻ സെക്രട്ടറിയും ഗാർഫി രക്ഷാധികാരിയുമായ ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനാകും. ഗാന്ധിഭവൻ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണനും ലോഗോ പ്രകാശനം ചലച്ചിത്ര സംവിധായകൻ ആർ.ശരത്തും ഗാർഫിയുടെ ഒരു വർഷത്തെ പദ്ധതികളുടെ പ്രകാശനം ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രനും നിർവ്വഹിക്കും. ഡോ. റിജി ജി. നായർ, ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശ്ശേരി എന്നിവർ സംസാരിക്കും.