
കൊല്ലം: പത്രപ്രവർത്തകരുടെ പെൻഷൻ കുടിശികയും വർദ്ധിപ്പിച്ച പെൻഷൻ തുകയും അടിയന്തരമായി നല്കാൻ നടപടി സ്വീകരിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. പി.എഫ് പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള ഇ.പി.എഫ് അധികൃതരുടെ ഗൂഢനീക്കത്തിൽ പ്രസിഡന്റ് അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രതിഷേധിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.രാജൻ ബാബു പങ്കെടുത്തു.