
ചാത്തന്നൂർ: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചാത്തന്നൂർ ഇത്തിക്കര ബ്ലോക്ക് ഓഫീസിന് സമീപം താഴം ചരുവിള വീട്ടിൽ അനിൽകുമാറിന്റെയും പ്രീതയുടെയും മകൻ ആദർശ് (22 )ആണ് മരിച്ചത്. ചാത്തന്നൂർ എസ്.ബി.ടിക്ക് സമീപം ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. വെൽഡിംഗ് തൊഴിലാളിയായ ആദർശ് കണ്ണനല്ലൂരിലെ വർക്ക് ഷോപ്പിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദർശിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാത്തന്നൂർ പൊലീസ് കേസെടുത്തു. സഹോദരൻ: അനന്ദു.