 
പോരുവഴി : ശാസ്താംകോട്ട മണ്ണണ്ണ മുക്കിലെ ബാറിന് മുമ്പിൽ കഴിഞ്ഞ 15-ാം തീയതി നടന്ന ആക്രമണത്തിലെ ഒന്നാം പ്രതിയായ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ ബാഷ എന്ന് വിളിക്കുന്ന ബാദുഷയെ (27 ) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി ഇടവനശ്ശേരി ബിനു ഭവനത്തിൽ അലനും സുഹൃത്തുക്കളായ ജിഷ്ണു, അനന്തു എന്നിവർക്കാണ് ബാദുഷയുടെയും സംഘത്തിന്റെയും ആക്രമണത്തിൽ പരിക്കേറ്റത്. ബാദുഷ നടത്തിയ ആക്രമണത്തിൽ അലനും സുഹൃത്തുക്കൾക്കും സാരമായി പരിക്കേറ്റു. സംഭവത്തിന് ശേഷം ബാദുഷയും മറ്റ് പ്രതികളും ഒളിവിൽ പോവുകയായിരുന്നു. അലന്റെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷിച്ച് വരവേ ഇന്നലെ ഒന്നാം പ്രതി ബാദുഷയെ ശാസ്താംകോട്ട ഐ.എസ്.എച്ച്.ഒ. അനൂപിന്റെ നേതൃത്ത്വത്തിൽ എസ് .ഐ.കെ.രാജൻ ബാബു, എ.എസ്.ഐ.ബിജു, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു. ബാദുഷ
ശാസ്താകോട്ട പൊലിസ് സ്റ്റേഷനിൽ മുമ്പും നിരവധി വധശ്രമ കേസുകളിലെ പ്രതിയാണ്.