 
തഴവ: കുതിരപ്പന്തി ഗവ.എൽ .പി എസിൽ നടന്ന മാതൃഭാഷ ദിനാചരണം മുൻ അദ്ധ്യാപകനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി ഉദ്ഘാടനം ചെയ്തു. മലയാളസാഹിത്യത്തിലെ പ്രധാന നോവലുകൾ കോർത്തിണക്കിയ ദേവതീർത്ഥയുടെ മോണോആക്ട്, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യനർത്തകിയ്ക്ക് ഭാനുപ്രിയ നടത്തിയ ദൃശ്യാവിഷ്കാരം എന്നിവ പരിപാടിയിൽ ശ്രദ്ധേയമായി.