കൊല്ലം : കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവച്ച ഡോ.പി.സി.സലിം രചിച്ച സാമ്യമകന്നോരെൻ ഗ്രാമം എന്ന ദേശചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം 27 ന് വൈകിട്ട് 5 ന് കുഴിമതിക്കാട് എൽ.പി.എസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശോഭ അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തും. അദ്ധ്യാപക അവാർഡ് ജേതാവ് എ.യൂനുസ് കുട്ടി ആദ്യ പ്രതി ഏറ്റുവാങ്ങും. വി.രാധാകൃഷ്ണൻ പോറ്റി പുസ്തക പരിചയം നടത്തും. എം .തങ്കപ്പൻ, എസ്.ഓമനക്കുട്ടൻപിള്ള, സന്തോഷ്, സാമുവൽ, എം.ഐ. റേച്ചൽ, ടി.വി.ബാലകൃഷ്ണപിള്ള, ജി.അജിത് കുമാർ എന്നവർ സംസാരിക്കും. ഡോ.പി.സി.സലിം നന്ദി പറയും.